എന്‍എസ്എസ് ക്യാമ്പില്‍വെച്ച് പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് ആര്‍എസ്എസ് പ്രചാരകനായ അധ്യാപകനെ സ്കൂള്‍ മാനേജ്മെന്റ് താല്‍ക്കാലികമായി പുറത്തോക്കി. ഇടുക്കി ചെറുതോണിയിലെ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായ കൊല്ലം സ്വദേശി ഹരി ആര് വിശ്വനാഥിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ക്യാമ്പില്‍ പെണ്‍കുട്ടികള്‍ താമസിച്ച മുറിയില്‍ കയറുകയും ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്ത ഇയാള്‍ക്കെതിരെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് വിദ്യാര്‍ത്ഥിനികള്‍ മൊഴി നല്കി. തുടര്‍ന്നാണ് നടപടി.
കഞ്ഞിക്കുഴി പഞ്ചായത്തില്‍ ആര് എസ് എസിന്റെ ക്ലാസുകള്‍ എടുക്കുന്നയാളാണ് ഹരി. ഹരിയുടെ ഒരു വാട്സാപ്പ് സന്ദേശത്തില്‍ കുറ്റം സമ്മതിക്കുന്നതായി പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് മാനേജ്മെന്റ് നല്കുന്ന സൂചന. മുമ്പും ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.