സിപിഎം പ്രവര്ത്തകന് ഷാജഹാൻ്റെ കൊലപാതകത്തിന് പിന്നില്‍ ഷാജഹാനോടുള്ള രാഷ്ട്രീയവിരോധമെന്ന് പൊലീസ് കോടതിയില്‍. നവീന്‍, അനീഷ്, ശബരീഷ്, സുജീഷ് എന്നീ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എട്ട് പ്രതികളും ബിജെപി അനുഭാവികളാണ്. കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നും പൊലീസ് കോടതിയില്‍ അറിയിച്ചു. കൊലപാതകത്തില്‍ ബന്ധമില്ലെന്ന ആര് എസ് എസ് വാദം പൂര്‍ണമായും തള്ളുന്നതാണ് പൊലീസിൻ്റെ കസ്റ്റഡി അപേക്ഷ.പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഷാജഹാനെ കൊലപ്പെടുത്താന്‍ മൂന്നു പേര്‍ക്ക് ആര്‍എസ്എസ് പരിശീലനം ലഭിച്ചതായി നേരത്തെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ശബരീഷ്, അനീഷ്, സുജീഷ് എന്നിവര്‍ക്കാണ് ആര്‍എസ്എസിന്റെ ആയുധപരിശീലനം ലഭിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങവെ സിപിഎം മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ ആര് എസ് എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്