ലണ്ടന്‍: രൂക്ഷമാകുന്ന വിലക്കയറ്റത്തെ അതിജീവിക്കാന്‍ ശമ്പളവര്‍ധന ആവശ്യപ്പെട്ട് ബ്രിട്ടനിലെ തൊഴിലാളികള്‍ വീണ്ടും സമരമുഖത്തേക്ക്. റെയില്‍ ഗതാഗതം സ്തംഭിപ്പിചാണ് ബ്രിട്ടനിലെ ട്രെയിന്‍ തൊഴിലാളികള്‍ വീണ്ടും പണിമുടക്കുന്നത്. മൂന്നുദിവസത്തെ പണിമുടക്കിൻ്റെ ആദ്യദിനമായ വ്യാഴാഴ്ച അഞ്ചിലൊന്ന് സര്‍വീസ് മാത്രമാണ് നടന്നത്. വരും ദിവസങ്ങളിൽ ലണ്ടനിലെ ബസ് സര്‍വീസിനെയും സബ് വേ സര്‍വീസുകളെയും സമരം ബാധിക്കും. ശനിയാഴ്ച വരെയാണ് പണിമുടക്ക് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍മുതല്‍ ഇതുവരെ ആറു സമരമാണ് ഗതാഗതമേഖലയിലുണ്ടായിട്ടുള്ളത്.
ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നയംമൂലമാണ് തൊഴില്‍തര്‍ക്കം നീണ്ടുപോകുന്നതെന്ന് റെയില്‍ മാരിടൈം ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് യൂണിയന് നേതാവ് മിക് ലിഞ്ച് വ്യക്തമാക്കി. കുറഞ്ഞവേതനത്തില്‍ രാജ്യത്ത് ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. ആയിരക്കണക്കിനു തൊഴിലാളികൾക്ക് അവര്‍ക്ക് അര്‍ഹമായ വേതനംപോലും ലഭിക്കുന്നില്ലെന്നും മിക് പറഞ്ഞു.