രാജ്ഭവന് ആസ്ഥാനമായി സര്‍ക്കാരിനെതിരെ രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നതായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആസൂത്രിതമായി ശ്രമങ്ങള്‍ നടന്നുവരികയാണ്. ഇതിൻ്റെ കേന്ദ്രം ഡല്‍ഹിയിലും ആസ്ഥാനം ആര്‍എസ്എസ് ഓഫീസുമാണ്. രാജ്ഭവന് ആസ്ഥാനമായും ഇത്തരം പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നുമായിരുന്നു കോടിയേരിയുടെ വിമര്‍ശനം. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള അജണ്ടവെച്ചാണ് ആര്‍എസ്എസിൻ്റെ ഈ പ്രവര്‍ത്തനങ്ങളെന്നും കോടിയേരി ചൂണ്ടിക്കാട്ടി
തിരുവനന്തപുരത്ത് ഇ കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിൻ്റെ നേതൃത്വത്തില്‍ കിടപ്പുരോഗികളെ വീടുകളില്‍ സന്ദര്‍ശിച്ച് പരിപാലിക്കുന്ന വോളന്റിയര്‍ സേവനത്തിൻ്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.