പാലക്കാട്ടെ സിപിഎം നേതാവ് ഷാജഹാന് വധക്കേസില്‍ ആര് എസ് എസുകാരായ
നാല് പ്രതികളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. വിഷ്ണു, സുനീഷ്, ശിവരാജന്, സതീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ വൈകാതെ കോടതിയില്‍ ഹാജരാക്കും. ഇതോടെ എഫ് ഐ ആറില്‍ പേരുള്ള എട്ട് പ്രതികളും അറസ്റ്റിലായി. നവീന്‍,ശബരീഷ്,അനീഷ്,സുജീഷ് എന്നീ പ്രതികളുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഇവരെ പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങവെ സിപിഎം മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ ആര് എസ് എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്