പ്രവാസികളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്നതിൽ ചില വ്യാജ എജൻസികളും സോഷ്യൽ മീഡിയ ഹാൻഡിലുകളും നിലവിലുണ്ടെന്നും അവയ്ക്കെതിരെ ജാഗ്രത പുലർത്തണമെന്നും യു എ ഇ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. @embassy_help എന്ന ട്വിറ്റര്‍ ഹാന്റിലും ind_embassy.mea.gov@protonmail.com എന്ന ഇ-മെയില്‍ വിലാസവും ഉപയോഗിച്ചാണ് പ്രവാസികളെ കബളിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര ടിക്കറ്റുകൾ ബുക്ക് ചെയ്തു കൊടുക്കുമെന്ന പേരിൽ പണം അപഹരിക്കുകയാണ് ഈ വ്യാജ ഏജൻസിയുടെ ലക്ഷ്യം. ഇത്തരം ട്വിറ്റര്‍ ഹാന്റിലുമായോ ഇ-മെയില്‍ വിലാസുമായോ ഇന്ത്യന്‍ എംബസിക്ക് യാതൊരു ബന്ധവുമില്ലെന്നും തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും എംബസി പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.