സിപിഎം നേതാവ് ഷാജഹാൻ്റെ കൊലപാതകത്തില്‍ ആര് എസ് എസ് പ്രചരണം ഏറ്റുപിടിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്. സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നും എല്ലാം ബിജെപിയുടെ തലയിലിടാനാകില്ലെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് പറഞ്ഞു. ഷാജഹാൻ്റെ കൊലപാതകത്തില്‍ ആര് എസ് ബന്ധം സ്ഥിരീകരിക്കുന്ന തെളിവുകള്‍ പുറത്തുവരുന്നതിനിടെയാണ് ആര് എസ് എസ് – ബിജെപി വിശദീകരണം കെ പി സി സി അധ്യക്ഷനും ഏറ്റെടുത്തത്. ബിജെപി അനുഭാവികളായ പ്രതികള്‍ രാഷ്ട്രീയ വിരോധം വെച്ച് മാരകായുധങ്ങളുമായി ഷാജഹാനെ കൊലപ്പെടുത്തിയെന്നാണ് എഫ് ഐ ആര്. ഇത് കൂടാതെ പ്രതികള്‍ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന് കൊല്ലപ്പെട്ടപ്പോള്‍ വിലാപയാത്രയിലും കഴിഞ്ഞ ദിവസം ആര് എസ് എസ് നടത്തിയ രക്ഷാ ബന്ധന് പരിപാടിയിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ തെളിവുകളെല്ലാം ആര് എസ് എസിനെയും ബിജെപിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോഴാണ് സംഭവത്തില്‍ സിപിഎമ്മിനെ പഴിചാരിയുള്ള കെ സുധാകരന്റെ പ്രസ്താവന