മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വസതിയിൽ റെയ്ഡ്. ട്രംപ് പ്രസിഡന്റായിരിക്കെ വൈറ്റ് ഹൗസിൽ നിന്ന് ഫ്ളോറിഡയിലേക്ക് കൊണ്ടുപോയ ചില രേഖകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. ഫെഡറൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അധികൃതരാണ് ട്രംപിന്റെ വസതി റെയ്ഡ് ചെയ്തത്.
ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഫ്ളോറിഡയിലെ മാർഅലാഗോ എസ്റ്റേറ്റ് എഫ്ബിഐ റെയ്ഡ് ചെയ്തതായി ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്. തന്റെ എസ്റ്റേറ്റ് നിലവിൽ എഫ്ബിഐയുടെ അധീനതയിലാണെന്നും എന്തിന്റെ പേരിലാണ് റെയ്ഡെന്ന് തന്നോട് വ്യക്തമാക്കിയിട്ടില്ലെന്നും ട്രംപ് പ്രതികരിച്ചു.