കേന്ദ്രത്തിന്റെ സൈബർ സുരക്ഷാ സംവിധാനങ്ങളുടെ പൊള്ളത്തരം വെളിവാക്കി രാജ്യത്ത് വീണ്ടും വൻ വിവരച്ചോർച്ച നടക്കുകയാണ് .കോവിഡ് വാക്സിൻ എടുക്കുന്നതിനായി ആളുകൾ രജിസ്റ്റർ ചെയ്ത വിവരങ്ങൾ ചോർന്നതായി റിപ്പോർട്ടുകൾ വരുന്നു .സംഭവം അങ്ങേയറ്റം ഗുരുതരമായ ആശങ്ക സൃഷ്ടിക്കുന്നതും ,പൗരന്മാരുടെ മൗലീകാവകാശമായ സ്വകാര്യത യിലേക്കുള്ള കടന്നുകയറ്റവുമാണ് . കോവിനിൽ രജിസ്റ്റർ ചെയ്യപ്പെട്ടവരുടെ വിവരങ്ങൾ പരസ്യമായി ചോർന്നിട്ടും കേന്ദ്രം നാളിതുവരെ വ്യക്തമായ ഒരു മറുപടി നൽകിയിട്ടില്ല .കോവിൻ പോലുള്ള സർക്കാർ സൈബർ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ബാധ്യസ്ഥപ്പെട്ട കേന്ദ്ര ഐടി–- ഇലക്ട്രോണിക്സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറാകട്ടെ ചോർച്ചയെ നിസ്സാരവൽക്കരിക്കുകയാണ്. ലോകത്ത് സൈബർ ആക്രമങ്ങൾ ഗുരുതരമായി വർധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ മൗനം എന്നതും നാം ഓർമിക്കണം. വിവരങ്ങളുട ചോർച്ചയുണ്ടായെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് അവകാശപ്പെടുന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു അതിനെ സാധുകരിക്കുന്ന കൃത്യമായ തെളിവുകളോ വിശദമായ വിവരങ്ങളോ കൈ വശം ഇല്ല എന്നതാണ് വാസ്തവം .
140 കോടി വരുന്ന ഇന്ത്യക്കാരെയാകെ പരിഹസിക്കുന്ന സമീപനമാണ് കേന്ദ്രം നിരന്തരം സ്വീകരിച്ച് വരുന്നത് .സുരക്ഷാ വീഴ്ച ആഗോള പ്രശ്നമല്ല എന്ന തരത്തിലുള്ള വാദഗതികളാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വക്കുന്നത്.ഇവിടെയാണ് ‘ടെനബിൾ’ എന്ന യുഎസ് സൈബർ സെക്യൂരിറ്റി സ്ഥാപനത്തിന്റെ റിപ്പോർട്ടുപ്രകാരം 2022ൽ ലോകത്താകെ ഉണ്ടായ ഡാറ്റാ ചോർച്ചയിൽ 20 ശതമാനവും ഇന്ത്യയിലാണ് കണ്ടെത്തിയത് . 13 കോടിയോളം പേരുടെ ആധാർ വിവരങ്ങളും 45 ലക്ഷത്തോളം എയർ ഇന്ത്യ യാത്രക്കാരുടെ വ്യക്തിവിവരങ്ങളും എസ്ബിഐ ഉപയോക്താക്കളുടെ വിവരങ്ങളും നേരത്തേ ചോർന്നിരുന്നു. കൂടംകുളം ആണവനിലയത്തിന്റെ ഐടി സംവിധാനം 2019ൽ ആക്രമിക്കപ്പെട്ടു. കഴിഞ്ഞ നവംബറിൽ ഡൽഹി എയിംസിന്റെ കംപ്യൂട്ടർ സംവിധാനവും ഹാക്ക് ചെയ്യപ്പെട്ടു. ചോർത്തപ്പെടുന്ന വ്യക്തിവിവരങ്ങൾ ഡാർക്ക് നെറ്റിലും മറ്റും വിൽപ്പനയ്ക്ക് വയ്ക്കുന്ന സാഹചര്യവും സംജാതമാണ് . ജനങളുടെ ആധാർ വിവരങ്ങളടക്കം ലഭ്യമാകുന്നതോടെ വലിയ സൈബർ തട്ടിപ്പുകൾ നടക്കുമെന്നത് ഉറപ്പാണ് .
കേന്ദ്രത്തിനു ഭീകരമായ വീഴ്ചകൾ സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പോലും കോൺഗ്രസ് നേതൃത്വം ഇതേ കുറിച്ച് ഒരു അക്ഷരം ഉരിയാടാൻ തയ്യാറായിട്ടില്ല .എന്നാൽ സ്പ്രിംഗ്ളർ കരാറുമായി ബന്ധപ്പെട്ട് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ നാളുകൾക്ക് മുൻപ് പച്ച നുണകൾ പടച്ചുവിട്ടതു ഇതേ കോൺഗ്രെസ്സന്നെന്നുള്ളത് നാം മനസ്സിലാക്കേണ്ടതാണ് . സ്പ്രിംഗ്ലർ കമ്പനി കേരളത്തിലേക്ക് സൗജന്യ സേവനം നൽകാനിരിക്കവേ കേന്ദ്രവും കോൺഗ്രെസ്സുമാണ് ശക്തമായി രംഗത്ത് വന്നത് എന്നാൽ ഗുരുതരമായ സൈബർ ക്രമക്കേടുകൾ നടക്കുന്ന ഈ അവസ്ഥയിൽ പ്രതിഷേധിക്കാൻ പോലും ഈ കൂട്ടരെ കാണുന്നില്ല .ഇവിടെ കേന്ദ്ര സർക്കാരിന്റെ പിടിപ്പുകേടിനാൽ 10.92 കോടി ജനങളുടെ സ്വകാര്യ വിവിരങ്ങൾ പ്രതിസന്ധിയിലാകാൻ പോകുന്നതിനെ കുറിച്ച്കോൺഗ്രസിന് ആകുലതകളൊന്നും തന്നെയില്ല .കേന്ദ്രത്തിനോട് കോൺഗ്രെസ്സിനോടുള്ള പരസ്യമായ വിധേയത്തെകുറിച്ച് ഇനിയും തെളിവുകൾ നിരത്തേണ്ടത് ഉണ്ടോ………. ?ശത്രുസേനയുടെ രഹസ്യംചോർത്താൻ ഉപയോഗിക്കുന്ന പെഗാസസ് ചാരസോഫ്റ്റ്വെയർ സ്വന്തം പൗരർക്കുനേരെ പ്രയോഗിച്ചതിൽ നീതിപീഠത്തിനും രാജ്യത്തിനും മുന്നിൽ ഉത്തരവാദിത്തം കേന്ദ്രസർക്കാർ ഇതുവരെ ഏറ്റെടുത്തിട്ടില്ല .കോവിൻ രജിസ്ട്രേഷന് സംഭവിച്ചിട്ടുള്ള കേന്ദ്രത്തിന്റെ സുരക്ഷാ വീഴ്ച ഏറ്റെടുത്ത് കൃത്യമായി പ്രശ്നപരിഹാരം കാണാനുള്ള സാധ്യതയും വിരളമാണ്