ലഖ്നൗ: വിദ്വേഷം പരത്തുന്ന ‘ദി കേരള സ്റ്റോറി’ സിനിമയ്ക്ക് ഉത്തർ പ്രദേശിൽ നികുതി ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ട്വിറ്ററിലൂടെയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം അറിയിച്ചത്. നേരത്തെ മധ്യപ്രദേശ് സർക്കാരും സിനിമയ്ക്ക് നികുതി ഒഴിവാക്കിയിരുന്നു. ചിത്രം ലൗ ജിഹാദിൻ്റെയും മതപരിവർത്തനത്തിൻ്റെയും ഭീകരവാദത്തിൻ്റെയും ഗൂഢാലോചനയെ തുറന്നുകാട്ടുന്നുവെന്നും അതിൻ്റെ നികൃഷ്ടമായ മുഖം പുറത്തു കൊണ്ടുവരുന്നുവെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചിത്രം കാണുമെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കാണുന്നതിനായി പ്രത്യേക പ്രദർശനം ഒരുക്കും. എന്നാൽ ‘ദി കേരള സ്റ്റോറി’യുടെ പ്രദർശനം തമിഴ്നാട്ടിലും പശ്ചിമബംഗാളിലും നിരോധിച്ചിട്ടുണ്ട്.