തിരുവനന്തപുരം: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്കു ആരോപിക്കുന്ന ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററിയുടെ പ്രദർശനം നടത്തുന്നത് തടയുമെന്ന യുവമോർച്ച പ്രഖ്യാപനത്തിനെതിരെ ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി അഡ്വ. വൈശാഖൻ എൻവിയാണ് പരിഹാസവുമായി രംഗത്തെത്തിയത്. ‘തടയാൻ വരുന്നവർ ബൈക്കില്ലാതെ വന്നാൽ എടപ്പാളിലെ പോലെ ഓടുമ്പോൾ ബൈക്ക് നോക്കാതെ ഓടാം’ എന്നാണ് വൈശാഖൻ്റെ പരിഹാസം.
പോസ്റ്റ് ഇങ്ങനെ:
DYFI ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് യുവമോർച്ച. തടയാൻ വരുന്നവർ ബൈക്കില്ലാതെ വന്നാൽ എടപ്പാളിലെ പോലെ ഓടുമ്പോൾ ബൈക്ക് നോക്കാതെ ഓടാം.
പോലീസ് സ്റ്റേഷനിലിരുന്ന് തുരുമ്പ് എടുക്കില്ല.
അതേസമയം ബിബിസി ഡോക്യുമെന്ററിക്കെതിരെ കെപിസിസി സോഷ്യൽ മീഡിയ ചീഫ് കോർഡിനേറ്ററും എ കെ ആന്റണിയുടെ മകനുമായ അനിൽ ആന്റണി രംഗത്തെത്തി. ഡോക്യുമെന്ററി രാജ്യത്തിൻ്റെ പരമാധികാരത്തെ തകർക്കുന്നതാണെന്നും ബിബിസിയുടെ നിലപാട് മുൻവിധിയോടുള്ളതെന്നും അനിൽ ആന്റണി പറഞ്ഞു. ജാക്ക് സ്ട്രോയുടേത് അപകടകരമായ നടപടിയെന്നും അനിൽ ആന്റണി ട്വീറ്റ് ചെയ്തു.