Soumya CM
കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ശക്തമായി ശബ്ദം ഉയർത്തുന്ന രാജ്യസംഭാംഗമാണ് ജോൺ ബ്രിട്ടാസ്. ഇന്ന് ഈ ശബ്ദം പാതി ഇന്ത്യയുടെ ശബ്ദമെന്ന ലേബലിലാണ് അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം ലോക്സഭയിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ നടത്തിയ പ്രസംഗത്തിലൂടെ സിപിഐ എം പ്രതിനിധിയായ ജോണ് ബ്രിട്ടാസിനെ ഇപ്പോൾ രാജ്യം ചർച്ച ചെയ്യുകയാണ്. രാഷ്ട്രീയ-സാംസ്കാരി-സിനിമാ രംഗത്ത് നിന്ന് ഉൾപ്പടെയുള്ള പ്രമുഖർ ബ്രിട്ടാസിന്റെ പ്രസംഗം ട്വിറ്ററിലൂടെ പങ്കുവെച്ച് പിന്തുണ അറിയിച്ചിരിക്കുകയാണ്.
പത്രപ്രവർത്തന രംഗത്ത് നിന്ന് കയറി വന്ന വ്യക്തിയാണ് ജോൺ ബ്രിട്ടാസ്. കൈരളി ചാനലിന്റെ മാനേജിങ് ഡയറക്ടറും എഡിറ്ററുമായി പ്രവർത്തിച്ചിരുന്ന ബ്രിട്ടാസ് ബാബരി മസ്ജിദ് പൊളിക്കുന്നതും, ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്തതിലൂടെയുമാണ് കൂടുതൽ ശ്രദ്ധേയനായത്. അമേരിക്ക – ഇറാക്ക് യുദ്ധം നടക്കുമ്പോൾ കൈരളി ചാനലിനു വേണ്ടി ഇറാക്കിൽ നേരിട്ട് പോയി വാർത്തകൾ നൽകിയിരുന്ന മാധ്യമപ്രവർത്തകൻ കൂടിയായിരുന്നു ജോൺ ബ്രിട്ടാസ്.
https://www.facebook.com/watch/?v=1492768444544639
നേപ്പാൾ തെരഞ്ഞെടുപ്പ്, പാകിസ്ഥാൻ രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയവയും അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മാധ്യമസംഘത്തിൽ അംഗമായി അമേരിക്ക, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഈ നിലകളിൽ വളർന്നു വന്ന ജോൺ ബ്രിട്ടാസ് ഇന്ന് കേരളത്തെ പ്രതിനിധീകരിക്കുന്ന രാജ്യസംഭാംഗം കൂടിയാണ്.
എംപി എന്ന പദവി പേരിനൊപ്പം വെറുതെ ചേർക്കാതെ കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായി ശബ്ദമുയർത്തുന്ന ജോൺ ബ്രിട്ടാസ് ഇന്ന് പാതി ഇന്ത്യയുടെ ശബ്ദമെന്ന ലേബലിലാണ് അറിയപ്പെടുന്നത്. അതിന് വഴിവെച്ചതാകട്ടെ, ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ തന്നെ നടത്തിയ പ്രസംഗവും.
https://www.facebook.com/JBrittas/posts/pfbid0718DebpPmfbeg6bgKo42KKYKMMEHYvBBWhcEy6E89GRVjtLEdX8rRSGzJjg351ual
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം രാജ്യത്തിന് അപകടകരമാണ്. ഐഐടി ഖരഗ്പൂരിൽ ഹിന്ദിയിൽ പരീക്ഷ എഴുതിയിരുന്നെങ്കിൽ ഗൂഗിളിന്റെ തലപ്പത്ത് സുന്ദർ പിച്ചയെ പോലുള്ള വ്യക്തി ഉണ്ടാകുമായിരുന്നോ? എന്നാണ് മോദിയുടെ മുഖത്ത് നോക്കി ജോൺ ബ്രിട്ടാസ് ആരാഞ്ഞത്. പ്രസംഗത്തിന്റെ വീഡിയോ ദക്ഷിണ ഇന്ത്യയിൽ വൻ ഓളമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉലകനായകൻ കമൽഹാസൻ വരെ ബ്രിട്ടാസിന്റെ പ്രസംഗം ട്വീറ്റ് ചെയ്ത് അഭിനന്ദനം അറിയിച്ചിരുന്നു. കമലഹാസനാണ് ജോൺ ബ്രിട്ടാസ് ‘പാതി ഇന്ത്യയുടെ ശബ്ദമാണെന്ന്’ ലോകത്തോട് വിളിച്ചു പറഞ്ഞത്. പൊങ്കൽ വരുന്നുണ്ട് എന്നും കമൽഹാസൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.
തെലങ്കാന ഭരിക്കുന്ന ടി ആർ എസിന്റെ സോഷ്യൽ മീഡിയ വിഭാഗവും പ്രസംഗം ട്വീറ്റ് ചെയ്തു എന്നതും ശ്രദ്ധേയമാണ്. മലയാളത്തിൽ എൻ എസ് മാധവനെ പോലുള്ള എഴുത്തുകാരും ജോൺ ബ്രിട്ടാസിന്റെ പ്രസംഗം റിട്വീറ്റ് ചെയ്ത് കഴിഞ്ഞു. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ രാജ്യസഭയിലെ അവസാന ഇനമായിട്ടാണ് ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെയുള്ള പ്രസംഗം എം പി നടത്തിയത്. 2021ലാണ് രാജ്യസഭയിലേക്ക് സി.പി.എം സ്ഥാനാർത്ഥിയായി ജോൺ ബ്രിട്ടാസ് തെരഞ്ഞെടുക്കപ്പെട്ടത്.
இதையே கேரளமும் பிரதிபலிக்கின்றது என்பது பாதி இந்தியாவிற்கான சோற்றுப் பதம். பொங்கல் வருகிறது எச்சரிக்கை. ஓ! Sorry உங்களுக்குப் புரிவதற்காக “ஜாக்த்தே ரஹோ” https://t.co/HLIcAHSpnb
— Kamal Haasan (@ikamalhaasan) December 25, 2022