വയനാട്ടിൽ എസ്എഫ്ഐ വനിതാ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മയക്കുമരുന്ന് – യുഡിഎസ്എഫ് കൂട്ടുകെട്ടിനെതിരെ ശക്തമായ നടപടി വേണമെന്ന് ഡിവൈഎഫ്ഐ. അപർണ ഗൗരിയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മേപ്പാടി പോളിയിലെ ട്രാബിയോക്ക് എന്ന് പേരുള്ള മയക്കു മരുന്ന് സംഘത്തിനുമെതിരെ കർശന നടപടികൾ കൈക്കൊള്ളണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് ആവശ്യപ്പെട്ടു. മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അപർണ്ണയെ വസീഫ് സന്ദർശിച്ചു.
വെള്ളിയാഴ്ച നടന്ന പോളിടെക്ക്നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നതിനിടയിലാണ് അപർണ അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. മേപ്പാടി പോളി ടെക്നികിൽ യുഡിഎസ്എഫ് പിന്തുണയുള്ള ട്രാബിയൊക്ക് എന്ന മയക്കുമരുന്ന് മാഫിയാ സംഘമാണ് അപർണയെ ആക്രമിച്ചത്. കോളേജിലെ ലഹരി ഉപയോഗം എതിർത്തതിനെ തുടർന്നാണ് ആക്രമം. 30 അംഗ സംഘമാണ് അപർണയെ ആക്രമിച്ചത്. മയക്കുമരുന്ന് വിപണത്തിനെതിരെ അപർണയെ ആക്രമിച്ച സംഘത്തിലുള്ള പലർക്കുമെതിരെ അപർണ പരാതി നൽകിയിരുന്നു. ഇതാണ് ആക്രമണത്തിന് കരണം.
സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. മൂന്ന് പേർക്കെതിരെ വധശ്രമം, ഗൂഢാലോചന വകുപ്പുകൾ ചുമത്തി.
മാഫിയ സംഘത്തിൻ്റെ ആക്രമണം വധശ്രമമെന്ന് പോലീസ്; 4 പേർ അറസ്റ്റിൽ
യുഡിഎസ്എഫ്-മയക്കുമരുന്ന് സംഘം എസ്എഫ്ഐ വനിതാ നേതാവിനെ വധിക്കാൻ ശ്രമിച്ചു