രാജ്യത്തിൻ്റെ ദേശീയ സ്വാതന്ത്ര ചരിത്രത്തേയും ജനാധിപത്യ ബോധത്തെയും തകർക്കാനുള്ള നീക്കങ്ങളെ എന്തു വില കൊടുത്തും പ്രതിരോധിക്കണമെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ യൂണിയൻ ഗവണ്മെന്റ് കാവിവൽക്കരിക്കുകയാണ്. അതിന്റെ ഒടുവിലത്തെ തെളിവാണ് ഈ സർക്കുലർ. ഉത്തരേന്ത്യൻ ജാതി പഞ്ചായത്തുകൾ പോലും ജനാധിപത്യ മാതൃകയായി അവതരിപ്പിച്ച് മനുസ്മൃതിയുടെ വർണ്ണാശ്രമ ധർമ്മങ്ങൾക്ക് സർവകലാശാലകൾ വഴി സാധുതയുണ്ടാക്കാനാണ് യു.ജി.സി ശ്രമിക്കുന്നത്. രാജ്യത്തിൻ്റെ ദേശീയ സ്വാതന്ത്ര ചരിത്രത്തേയും ജനാധിപത്യ ബോധത്തെയും തകർക്കാനുള്ള നീക്കങ്ങളെ എന്തു വില കൊടുത്തും പ്രതിരോധിക്കേണ്ടതുണ്ടെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രസ്താവനയുടെ പൂർണ രൂപം:
രാജ്യത്തിൻ്റെ ദേശീയ സ്വാതന്ത്ര ചരിത്രത്തേയും ജനാധിപത്യ ബോധത്തെയും തകർക്കാനുള്ള നീക്കങ്ങളെ എന്തു വില കൊടുത്തും പ്രതിരോധിക്കേണ്ടതുണ്ട്. ഭരണഘടനാ ദിനമായ നവംബർ 26-ന് ‘ഇന്ത്യ ജനാധിപത്യത്തിൻ്റെ മാതാവ്’ എന്ന വിഷയത്തിൽ സർവകലാശാലകളിലും കോളേജുകളിലും പ്രഭാഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ജി.സി അയച്ച കത്ത് ജനാധിപത്യ മൂല്യങ്ങളെ അവഹേളിക്കുന്നതും രാജ്യത്തിന്റെ പൗര ബോധത്തെ അധിക്ഷേപിക്കുന്നതുമാണ്.
ഇന്ത്യയാണ് ജനാധിപത്യത്തിൻ്റെ മാതാവെന്നും, വേദ കാലം മുതൽ ഇന്ത്യയിൽ ജനാധിപത്യം നില നിൽക്കുന്നുണ്ടെന്നും, ഖാപ് പഞ്ചായത്തുകൾ ജനാധിപത്യത്തിൻ്റെ മാതൃകയാണെന്നുമാണ് യു.ജി.സി അവകാശപ്പെടുന്നത്. ICHR ‘ഭാരതം : ജനാധിപത്യത്തിൻ്റെ മാതാവ്’ എന്ന പേരിൽ പുസ്തകവും പുറത്തിറക്കും. ഭഗവത് ഗീതയിലെ തത്വജ്ഞാനിയായ രാജാവ്, ഹാരപ്പ, ഖാപ് പഞ്ചായത്തുകൾ എന്നിവയുടെ ജനാധിപത്യ പാരമ്പര്യം അടക്കം പതിനഞ്ചോളം വിഷയത്തിൽ പ്രഭാഷണങ്ങൾ നടത്തണമെന്ന് നിർദ്ദേശിച്ചു എല്ലാ വൈസ് ചാൻസിലർമാർക്കും കോളേജ് പ്രിൻസിപ്പൽമാർക്കും യു.ജി.സി ചെയർമാൻ കത്തയച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ യൂണിയൻ ഗവണ്മെന്റ് കാവി വൽക്കരിക്കുകയാണ്. അതിന്റെ ഒടുവിലത്തെ തെളിവാണ് ഈ സർക്കുലർ. ഉത്തരേന്ത്യൻ ജാതി പഞ്ചായത്തുകൾ പോലും ജനാധിപത്യ മാതൃകയായി അവതരിപ്പിച്ച് മനുസ്മൃതിയുടെ വർണ്ണാശ്രമ ധർമ്മങ്ങൾക്ക് സർവകലാശാലകൾ വഴി സാധുതയുണ്ടാക്കാനാണ് യു.ജി.സി ശ്രമിക്കുന്നത്. രാജ്യത്തിൻ്റെ ദേശീയ സ്വാതന്ത്ര ചരിത്രത്തേയും ജനാധിപത്യ ബോധത്തെയും തകർക്കാനുള്ള നീക്കങ്ങളെ എന്തു വില കൊടുത്തും പ്രതിരോധിക്കേണ്ടതുണ്ട്.