വിവിധ സംസ്ഥാനങ്ങളിലെ പൊലീസുകള്‍ക്ക് ഒറ്റ യൂണിഫോം നടപ്പാക്കാന്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ സൂരജ് കുണ്ഡില്‍ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. ‘ഒരു രാജ്യം ഒരു യൂണിഫോം എന്ന ആശയം ഇന്ന് നടപ്പാക്കപ്പെട്ടില്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം നടപ്പാക്കപ്പെടാന്‍ സാധ്യതയുണ്ട്. അതിനാലാണ് ഈ സാധ്യത പരിശോധിക്കാന്‍ താന്‍ ആവശ്യപ്പെടുന്നത്. ഇത് തൻ്റെ ഒരു ആശയം മാത്രമാണ്. തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ക്രമസമാധാനം സംസ്ഥാന വിഷയമാണെങ്കിലും അത് രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയുമായി ചേര്‍ന്നു നില്ക്കുന്ന വിഷയമാണ്. സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കാന്‍ എല്ലാ ഏജന്‍സികളും സഹകരണത്തോടെ പ്രവര്‍ത്തിക്കണം, പൊലീസിനെക്കുറിച്ച് ജനങ്ങള്‍ക്ക് നല്ല മനോഭാവം നിലനിര്‍ത്താന്‍ പരിശ്രമിക്കണം, ക്രമസമാധാനപാലനം വികസനവുമായി ബന്ധപ്പെട്ടു നില്ക്കുന്നതിനാല് സമാധാനം നിലനിര്‍ത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ഓരോ സംസ്ഥാനങ്ങളും മറ്റ് സംസ്ഥാനങ്ങളുടെ ഗുണപരമായ പ്രവര്‍ത്തനങ്ങള്‍ സ്വന്തം സംസ്ഥാനത്തും നടപ്പിലാക്കാന്‍ പരിശ്രമിക്കണമെന്നും മോദി പറഞ്ഞു.