സാൻ ഫ്രാൻസിസ്കോ: 44 ബില്യൺ ഡോളറിൻ്റെ കരാറോടെ ട്വിറ്ററിൻ്റെ ഏറ്റെടുക്കൽ പൂർത്തിയാക്കി ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. കോടതി നിർദേശമനുസരിച്ച് കരാർ നടപ്പിലാക്കാനുള്ള കാലാവധി തീരാൻ മണിക്കൂറുകൾ ബാക്കി ഉള്ളപ്പോൾ ആണ് മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ സിഇഒ പരാഗ് അഗ്രവാളിനെയും സിഎഫ്ഒ നെഡ് സെഗാലിനെയും പോളിസി മേധാവി വിജയ ഗഡ്ഡെയേയും പുറത്താക്കി.
സാൻഫ്രാൻസിസ്കോയിലെ ട്വിറ്ററിൻ്റെ ആസ്ഥാനം മസ്ക് സന്ദർശിച്ചു. ബുധനാഴ്ച ഒരു സിങ്കുമായാണ് മസ്ക് ട്വിറ്റർ ആസ്ഥാനത്ത് എത്തിയത്. പുതിയ ഉത്തരവാദിത്വവുമായി പൊരുത്തപ്പെടുത്തുന്നതിനാണ് സിങ്കുമായി എത്തിയതെന്ന് വീഡിയോ പങ്കുവെച്ച് മസ്ക് പറഞ്ഞു.