ഈ വർഷത്തെ ബുക്കർ പുരസ്കാരം ശ്രീലങ്കൻ എഴുത്തുകാരനായ ഷെഹാൻ കരുണതിലകയുടെ ‘ദി സെവൻ മൂൺസ് ഓഫ് മാലി അല്‍മെയ്ഡ’ എന്ന പുസ്തകം കരസ്ഥമാക്കി. തൻ്റെ രണ്ടാം പുസ്തകമാണ് ‘ദി സെവൻ മൂൺസ് ഓഫ് മാലി അല്‍മെയ്ഡ’. 50,000 പൗണ്ടാണു സമ്മാനത്തുക. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിൻ്റെ പശ്ചാത്തലത്തില്‍ ഒരു ഫോട്ടോഗ്രഫറിൻ്റെ ആത്മാവിനെക്കുറിച്ചുള്ള കഥ പറയുന്ന നോവലാണ് ഇത്. 2010ല്‍ പുറത്തിറങ്ങിയ ‘ചൈനമാന്‍: ദ് ലജന്‍ഡ് ഓഫ് പ്രദീപ് മാത്യുവാണ്’ ഷെഹാൻ്റെ ആദ്യ നോവല്‍.
യുകെയിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലിഷ് നോവലുകള്‍ക്ക് നല്കുന്ന പുരസ്കാരമാണ് ബുക്കര്‍ പ്രൈസ്. ഇത്തവണ 6 പേര് ഫൈനല്‍ റൗണ്ടിലെത്തിയിരുന്നു.