ലാഹോർ: പാക്കിസ്ഥാനിൽ മുൻ ചീഫ് ജസ്റ്റീസിനെ വെടിവച്ച് കൊന്നു. ബലൂചിസ്താൻ ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസ് മുഹമ്മദ് നൂർ മസ്കൻസായ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഖരാൻ ഏരിയയിലായിരുന്നു സംഭവം. ഇശാ നമസ്കാരത്തിനുശേഷം മസ്ജിദിൽനിന്ന് മടങ്ങുമ്പോൾ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. പരിക്കേറ്റ് ചികിത്സയിലുള്ളവരെ നില ഗുരുതരമാണ്.