ബലാത്സംഗകേസില്‍ പ്രതിയായതിന് പിന്നാലെ ഒളിവില്‍ പോയ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കണ്ടെത്താന്‍ ഡിവൈഎഫ്ഐ ‘തെരച്ചിലിനിറങ്ങും’. ഡിവൈഎഫ്ഐ പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റിയാണ് ഒളിവില്‍ പോയ എംഎല്‍എയെ കണ്ടെത്താന്‍ പ്രതീകാത്മക തെരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. എംഎല്‍എയെ കണ്ടെത്താന്‍ നാളെ വൈകീട്ട് 5 മണിമുതല്‍ പെരുമ്പാവൂര്‍ നഗരത്തില്‍ മുഴുവന്‍ ‘തെരച്ചില്‍’ നടത്തും. എംഎല്‍എയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികവും നല്‍കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.
എല്‍ദോസ് കുന്നപ്പിള്ളി ഒളിവില്‍ പോയതോടെ എംഎല്‍എയെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഡിവൈഎഫ്ഐ പോസ്റ്റര്‍ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ പോസ്റ്റര്‍ പ്രചരണം കൊണ്ടും ‘ഫലം’ കാണാഞ്ഞതോടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എംഎല്‍എയ്ക്കായി
‘ തെരച്ചില്‍’ പ്രഖ്യാപിച്ചത്.
”കഴിഞ്ഞ 5 ദിവസമായി എംഎല്‍എ എവിടെയാണെന്ന് ആര്‍ക്കും വിവരമില്ല. സഹായത്തിനായി പെരുമ്പാവൂരിലെ എംഎല്‍എ ഓഫീസില്‍ എത്തുന്ന നിരവധി പേര്‍ക്ക് മടങ്ങേണ്ട സ്ഥിതിയാണുള്ളത്. എംഎല്‍എയുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജനങ്ങളാണ് ദുരിതം അനുഭവിക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തിലാണ് പ്രതീഷേധത്തിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ പ്രതീകാത്മക തെരച്ചില്‍ നടത്തുന്നതെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നിഖില്‍ T 21 നോട് പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു; വിജിലൻസ് അന്വേഷണവും ഉണ്ടായേക്കും