യാങ്കോൺ: പുറത്താക്കപ്പെട്ട മ്യാൻമർ ഭരണാധികാരി ആങ്സാൻ സൂചിക്ക് ആറ് വർഷം കൂടി തടവ് വിധിച്ച് സെെനിക കോടതി. ലഹരിമരുന്നുകടത്തിനു ശിക്ഷിക്കപ്പെട്ടിട്ടുള്ള മോങ് വെയ്ക് എന്ന വ്യവസായിയിൽ നിന്ന് 55,0000 ഡോളർ കൈപ്പറ്റിയെന്ന കേസിലാണു ശിക്ഷ. ഇതോടെ 77കാരിയായ നൊബേൽ സമ്മാന ജേതാവ് ആങ്സാൻ സൂചിയുടെ മൊത്തം തടവ് കാലാവധി 26 വർഷമായി നീണ്ടു. ശിക്ഷ ഒരേസമയം അനുഭവിച്ചാൽ മതിയാകുമെന്നുമാണ് വിവരം.
2021 ഫെബ്രുവരി 1നു പട്ടാളഅട്ടിമറി നടന്ന ദിവസം മുതൽ സൂ ചി ഏകാന്തതടവിലാണ്. സൂചിക്കെതിരെ അഴിമതി, രാജ്യദ്രോഹം അടക്കം 18 കേസുകളാണു പട്ടാളഭരണകൂടം ചുമത്തിയിട്ടുള്ളത്.