മുംബൈയിൽ ദസറ റാലിക്ക് മുന്നോടിയായി ശിവസേന പ്രവർത്തകർ തമ്മിൽ സംഘർഷം. ഉദ്ധവ് താക്കറെയുടെയും ഏക്നാഥ് ഷിൻഡെയുടെയും അനുയായികൾ തമ്മിലാണ് നടുറോഡിൽ ഏറ്റുമുട്ടലുണ്ടായത്. നാസിക്കിൽ നിന്ന് മുംബൈലേക്കെത്തിയ ഉദ്ധവിൻ്റെ വനിതാ അനുഭാവികൾക്ക് നേരെ അധിക്ഷേപകരമായ ആംഗ്യങ്ങൾ കാണിച്ചെന്നാരോപിച്ചായിരുന്നു സംഘർഷത്തിൻ്റെ തുടക്കം.
ശിവസേനയുടെ ആരംഭകാലം മുതൽ ഉദ്ധവ് താക്കറെ വിഭാഗം മുംബൈയിലെ പ്രസിദ്ധമായ ശിവാജി പാർക്കിൽ റാലി നടത്തുമ്പോൾ ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത സംഘം ബാന്ദ്രയിലെ ബാന്ദ്രയിലെ എംഎംആർഡിഎ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ശിവാജി പാർക്കിൽ ദസറ റാലി നടത്താനുള്ള അനുമതി താക്കറെ വിഭാഗത്തിന് ലഭിച്ചത്. ഇരുവിഭാഗവും ഒന്നിച്ച് നടത്തിയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റാലിക്ക് കോർപ്പറേഷൻ അനുമതി നിഷേധിച്ചത്.