2022 ദേശീയ ഗെയിംസിൽ കേരളത്തിന് ഒരു വെള്ളി കൂടി. വനിതകളുടെ ഭാരോദ്വഹനത്തിൽ കേരളത്തിൻ്റെ ആൻ മരിയ വെള്ളി മെഡൽ സ്വന്തമാക്കി. 87 പ്ലസ് കിലോ വിഭാഗത്തിലാണ് ആൻ മരിയ വെള്ളി നേടിയത്. 211 കിലോ ഉയർത്തിയ ആൻ മരിയ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സ്നാച്ചിൽ 90 കിലോ ഉയർത്തി ആൻ മരിയ ക്ലീൻ ആൻഡ് ജർക്കിൽ 121 കിലോ ഉയർത്തി വെള്ളിമെഡൽ ഉറപ്പിച്ചു.
നേരത്തെ വനിതകളുടെ ലോംഗ് ജമ്പിൽ കേരളം സ്വർണം നേടിയിരുന്നു. നയന ജെയിംസ് ആണ് കേരളത്തിനായി സ്വർണം നേടിയത്. മറ്റൊരു കേരള താരമായ ശ്രുതിലക്ഷ്മിയ്ക്കാണ് ഈയിനത്തിൽ വെങ്കലം. 9 സ്വർണവും 11 വെള്ളിയും 6 വെങ്കലവുമക്കം 26 മെഡലുകളുള്ള കേരളം 9–ാം സ്ഥാനത്താണ്. സർവീസസാണ് ഒന്നാമത്.