അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസിൽ കേരളത്തിന് ഇരട്ട സ്വർണം. ആദ്യം വെങ്കലം, പിന്നെ വെള്ളി, അവസാനം രണ്ട് സ്വർണവും ഒരു വെങ്കലവും. ആദ്യദിനം അഞ്ച് മെഡലാണ് ഇന്ത്യ നേടിയത്. റോളർ സ്കേറ്റിംഗിൽ അഭിജിത്ത് അമൽ രാജ് സ്വർണം നേടി. പാർക്ക് സ്കേറ്റംഗിൽ വിദ്യയ്ക്കും സ്വർണനേട്ടം . ട്രിപ്പിൾ ജംമ്പിൽ അരുൺ എ.ബിവെളളി നേടി. 16.08 മീറ്റർ താണ്ടിയാണ് മെഡൽ നേട്ടം. വനിതകളുടെ ഫെൻസിങ്ങിൽ കേരളത്തിൻ്റെ ജോസ്ന ക്രിസ്റ്റി ജോസ് വെങ്കലം നേടി.
സെമി ഫൈനലിൽ ഒളിമ്പ്യനും കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവുമായ തമിഴ്നാടിൻ്റെ ഭവാനി ദേവിയോട് തോൽവി വഴങ്ങിയതോടെയാണ് ജോസ്നയ്ക്ക് വെങ്കലം ലഭിച്ചത്.