ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് പരുക്കേറ്റതിനെ തുടർന്ന് ടി20 ലോകകപ്പിൽ നിന്ന് പുറത്തായി. പരുക്ക് പറ്റിയ ബുംറയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യിൽ വിശ്രമം അനുവദിച്ചിരുന്നു. ഇതോടെ ടി20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയായി. ബുമ്രക്ക് കുറഞ്ഞത് ആറുമാസത്തെ വിശ്രമമെങ്കിലും വേണ്ടിവരുമെന്നാണ് പ്രാഥമിക സൂചന.
ജൂലൈയില്‍ ഇംഗ്ലണ്ടിനെിരായ പരമ്പരക്കിടെ നടുവിന് പരിക്കേറ്റ ബുമ്ര രണ്ട് മാസത്ത വിശ്രമത്തിനുശേഷം കഴിഞ്ഞ ആഴ്ച നടന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലൂടെയാണ് തിരിച്ചെത്തിയത്.