ഐസിസി ടി-20 റാങ്കിംഗിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ മധ്യനിര ബാറ്റർ സൂര്യകുമാർ യാദവ്. പാകിസ്താൻ സൂപ്പർ താരം ബാബർ അസമിനെ മറികടന്ന് സൂര്യ രണ്ടാം സ്ഥാനത്തെത്തി. 801 ആണ് സൂര്യയുടെ റേറ്റിംഗ്. 861 റേറ്റിംഗോടെ പാക് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനാണ് ഒന്നാം സ്ഥാനത്ത്.
ഐസിസി റാങ്കിംഗിലെ നേട്ടത്തിനൊപ്പം ഒരു കലണ്ടർ വർഷം ഏറ്റവുമധികം ടി-20 റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും സൂര്യ സ്വന്തമാക്കി. ഈ വർഷം ഇതുവരെ ടി-20യിൽ 732 റൺസാണ് സൂര്യകുമാർ അടിച്ചെടുത്തത്. 21 ഇന്നിംഗ്സുകൾ കളിച്ച താരം അഞ്ച് അർധസെഞ്ചുറിയും ഒരു സെഞ്ചുറിയും ഈ വർഷം നേടി. 2018ൽ ശിഖർ ധവാൻ നേടിയ 689 റൺസിൻ്റെ റെക്കോർഡാണ് സൂര്യ മറികടന്നത്.