ആര് എസ് എസ് വിധേയത്വം പരസ്യമായി പ്രകടിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആര് എസ് എസിൻ്റെ പഴയ ചരിത്രം ഓര്‍മ്മിപ്പിച്ച് മന്ത്രി പി രാജീവ്. ഭരണഘടന അസംബ്ലിയുടെ ഗാലറിയില്‍ പോലും ആര് എസ് എസുകാരെ കയറ്റാത്ത 1949ലെ സംഭവമാണ് പി രാജീവ് തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഗവര്‍ണറെ ഓര്‍മ്മപ്പെടുത്തിയത്.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂര്‍ണരൂപം
1949 ജനുവരി 4 ന് ഭരണഘടന അസംബ്ലി ആരംഭിച്ചയുടന്‍ അദ്ധ്യക്ഷത പദവിയിലിരുന്ന ഡോക്ടര്‍ എച്ച് സി മുഖര്‍ജി നടത്തിയ ഈ അറിയിപ്പ് ഇന്ന് വായിക്കുമ്പോള്‍ കൗതുകകരമാണ്
Mr. Vice-President (Dr. H. C. Mookherjee): ‘Before we begin the business of the Houses, I have to inform honourable Members that yesterday information was received that members of the R.S.S. would somehow secure entrance into the lobbies and galleries in order to create disturbance. Fortunately, this was prevented. May I request honourable Members to issue visitors’ cards for those only who are personally known to them in order that we may proceed with our business without any interruption ‘.
മലയാള പരിഭാഷ ഇങ്ങനെയാണ്
‘ നടപടി ക്രമങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ഒരു വിവരം അംഗങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്നലെ ആര് എസ് എസ് അംഗങ്ങള്‍ എങ്ങനെയോ ലോബിയിലും ഗാലറിയിലും കയറിപ്പറ്റി കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയുണ്ടായി. ഭാഗ്യവശാല്‍ അത് തടയപ്പെട്ടു.. അതു കൊണ്ട് ഞാന്‍ അംഗങ്ങളോട് ഒരു കാര്യം ആഭ്യര്‍ത്ഥിക്കുകയാണ്. വ്യക്തിപരമായി അറിയാവുന്നവര്‍ക്ക് മാത്രമേ സന്ദര്‍ശക പാസുകള്‍ നല്‍കാവൂ . എങ്കില്‍ മാത്രമേ സഭാ നടപടികള്‍ തടസ്സങ്ങളില്ലാതെ നടത്താന്‍ കഴിയുകയുള്ളു. ‘
ഭരണഘടന അസംബ്ലിയുടെ ഗാലറിയില്‍ പോലും പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞതിനെ സംബന്ധിച്ചും സ്വയം പ്രഖ്യാപിത ചരിത്രപണ്ഡിതര്‍ക്ക് വായിച്ചു നോക്കാവുന്നതാണ്.