മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആര് എസ് എസുമായി ചേര്‍ന്ന് പുതിയ നീക്കങ്ങളുമായി മാധ്യമങ്ങളുടെ ‘രാഷ്ട്രീയ നിരീക്ഷകന്’ കെ എം ഷാജഹാന്. ആര് എസ് എസ് നിയന്ത്രണത്തിലുള്ള അനുകൂല എന്‍ജിഒ ആയ എച്ച് ആര് ഡി എസുമായി ചേര്‍ന്നാണ് ആസ്ഥാന ഇടതുവിരുദ്ധന് കെ എം ഷാജഹാൻ്റെ പുതിയ കരുനീക്കങ്ങള്‍.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എച്ച് ആര് ഡി എസ് നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ ആര് എസ് എസ് സംഘടനയുടെ വക്കാലത്താണ് അഭിഭാഷകനായ കെ എം ഷാജഹാന് ഏറ്റെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എച്ച് ആര് ഡി എസ് സെക്രട്ടറി അജി കൃഷ്ണനൊപ്പം കെ എം ഷാജഹാനും ദില്ലിയിലെത്തി ഇ.ഡിക്ക് പരാതി നല്കി. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇ.ഡി ഒരിഞ്ച് മുന്നോട്ട് പോയിട്ടില്ലെന്നും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടത് കേസില്‍ അനിവാര്യമെന്നും ഷാജഹാന് മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായി പരസ്യമായി രംഗത്തിറങ്ങിയ ആളായിരുന്നു ഷാജഹാന്. യുഡിഎഫ് ചരിത്ര വിജയം നേടുമെന്നായിരുന്നു അന്ന് ഷാജഹാൻ്റെ സൂക്ഷമമായ രാഷ്ട്രീയ നിരീക്ഷണം.