ആര്‍എസ്എസ് സംഘടനയായ പ്രജ്ഞാപ്രവാഹ് അസമിലെ ഗുവാഹത്തിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യാതിഥി. സര്‍ക്കാര്‍ ചെലവിലാണ് ആര് എസ് എസ് സംഘടനയുടെ പരിപാടിക്ക് ഗവര്‍ണറുടെ യാത്ര. കേരളത്തില്‍നിന്ന് ഡല്‍ഹിയില്‍ എത്തിയശേഷമാകും ഗുവാഹത്തിയിലേക്ക് പോവുക. സര്‍സംഘചാലക് കഴിഞ്ഞാല്‍ രണ്ടാമനായ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബല്ലെയും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്
ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതുമായി ഗവര്‍ണര്‍ കഴിഞ്ഞ ദിവസം തൃശൂരില്‍ രഹസ്യകൂടിക്കാഴ്ച നടത്തിയിരുന്നു. ന്യൂനപക്ഷ വിഭാഗക്കാര്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി പദവികളില്‍ വേണ്ടെന്ന ആര് എസ് എസ് നിലപാടിനെത്തുടര്‍ന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന് ഉപരാഷ്ട്രപതി പദം നഷ്ടമായത്. ഇപ്പോള്‍ ഗവര്‍ണര്‍ പദവിയില്‍ ഒരവസരം കൂടി ആരിഫ് മുഹമ്മദ് ഖാന് ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ മോദിക്കും അമിത് ഷായ്ക്കും ഗവര്‍ണര്‍ പദവിയില്‍ ആര്‍ക്കും ഒന്നില്‍ കൂടുതല്‍ അവസരം നല്‍കരുതെന്ന നിലപാടാണ്. ഈ സാഹചര്യത്തില്‍ ആര്‍എസ്എസ് നേതൃത്വത്തെ സ്വാധീനിച്ച് വീണ്ടും അവസരം നേടാന്‍ ലക്ഷ്യമിട്ടാണ് ആര് എസ് എസ് വേദികളില്‍ ആരിഫ് മുഹമ്മദ് ഖാന് തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നത്