2024 ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനൊരുങ്ങി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരത്തെ നേരിടുമെന്ന് ട്രംപ് പ്രസ്താവിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൻ്റെ പ്രാഥമിക നടപടികൾക്കും ട്രംപിൻ്റെ പ്രചാരണ വിഭാഗം തുടക്കമിട്ടിട്ടുണ്ട്. ഫ്ലോറിഡയിലെ ഒരു പരിപാടിയിൽ വച്ചാണ് ട്രംപ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
അമേരിക്കയുടെ തിരിച്ചുവരവ് ഇവിടെ ആരംഭിക്കുന്നുവെന്നും അമേരിക്കയെ കൂടുതൽ ഉത്കൃഷ്ടവും മഹത്തരവുമാക്കാൻ, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരിക്കൽക്കൂടി സ്ഥാനാർത്ഥിയാകുന്നുവെന്നുമാണ് ട്രംപ് പ്രഖ്യാപിച്ചത്. യുഎസ് ഫെഡറൽ തിരഞ്ഞെടുപ്പ് കമ്മിഷനിൽ ട്രംപിൻ്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട രേഖകൾ ഇതിനകം സമർപ്പിച്ചിട്ടുള്ളതായി റിപോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.