ന്യൂഡൽഹി: ഇന്ത്യൻ വിദ്യാഭ്യാസ ആപ്പായ ബൈജൂസിൻ്റെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി അർജന്റീന സൂപ്പർ താരം ലയണൽ മെസി. എല്ലാവർക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി ബൈജൂസും മെസിയും തമ്മിൽ കരാർ ഒപ്പുവച്ചു.
ബൈജൂസിൻ്റെ ജഴ്സി ധരിച്ച് ഖത്തർ ലോകകപ്പിന് ഉപയോഗിക്കുന്ന അൽ രിഹ്ല പന്തും പിടിച്ച് നിൽക്കുന്ന മെസ്സിയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ബൈജൂസ് മെസ്സിയെ ബ്രാൻഡ് അംബാസഡറായി നിയമിച്ച് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഖത്തർ ലോകകപ്പിൻറെ ഔദ്യോഗിക സ്പോൺസർ കൂടിയാണ് ബൈജൂസ്.
“ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ജീവിതത്തെ മാറ്റും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ബൈജൂസ് കരിയർ വെട്ടിത്തെളിച്ചു. വിദ്യാർഥികൾക്ക് ഉയരങ്ങൾ കീഴടക്കാൻ പ്രചോദനമാകാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”- എന്നാണ് കരാർ ഒപ്പുവച്ച ശേഷമുള്ള മെസ്സിയുടെ പ്രതികരണം.
അർജന്റീന ആരാധകർക്ക് മറുപടി; മെസ്സിയുടെ 30 അടി കട്ടൗട്ടിന് മറുപടി നെയ്മറിൻ്റെ 40 അടി