ലണ്ടൻ: റിഷി സുനക് ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേൽക്കും. ബക്കിങ്ഹാം പാലസിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ചതിനു ശേഷമായിരിക്കും സ്ഥാനമേൽക്കുക. എതിരാളി പെന്നി മോർഡന്റ് പിൻമാറിയതോടെയാണ് റിഷി സുനക് പ്രധാമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. 193 എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിനുള്ളത്. 2015 ൽ ആദ്യമായി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നതിനിടെയാണ് ധനമന്ത്രിയായി നിയമിക്കപ്പെട്ടത്.
ബക്കിങ്ഹാം പാലസിൽ നിന്നും പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിയിയായ ഡൗണിക് സ്ട്രീറ്റിലെ പത്താം നമ്പർ വസിതിയിലെത്തും. തുടർന്ന് 11.35 ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഉച്ചയ്ക്കു ശേഷം കാബിനറ്റ് അംഗങ്ങളുടെ നിയമനവും ഉണ്ടാകും. പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സാമ്പത്തിക രംഗത്തെ പഴയപടിയാക്കുക എന്നതാണ് പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നതോടെ റിഷി സുനിക്കിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. കൂടാതെ റഷ്യ യുക്രൈൻ യുദ്ധം, ഇന്ധന പ്രതിസന്ധി, കൂടിയേറ്റ നയം എന്നിവയാണ് മറ്റു വെല്ലുവിളികൾ.
അതേസമയം സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ലിസ് ട്രസും രാവിലെ രാജാവിനെ സന്ദർശിക്കും. തുടർന്ന് 10.15 ന് വിടവാങ്ങൽ പ്രസംഗം ഡൗണിക് സ്ട്രീറ്റിലെ വസതിക്കു മുന്നിൽ നടത്തും.