കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിൽ നിന്നും വീട് വിട്ട് ഓടിപ്പോയ യുവതിയെ കല്ലെറിഞ്ഞ് കൊല്ലാൻ താലിബാൻ ഉത്തരവിട്ടതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. യുവതി വെള്ളിയാഴ്ചയാണ് തൂങ്ങി മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുവതിയോടൊപ്പം പോയ പുരുഷനെ ഒക്ടോബർ 13ന് വധിച്ചെന്നും താലിബാൻ കൂട്ടിചേർത്തു. ഈ സമയം യുവതിയെ വനിതാ ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇതിനാലാണ് യുവതിയെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലാൻ വിധിച്ചതെന്ന് ഘോർ പ്രവിശ്യയുടെ പൊലീസ് മേധാവി അബ്ദുൾ റഹ്മാൻ പറഞ്ഞു.
വീടുവിട്ട് ഓടിപ്പോകുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുകയാണെന്നും ഇത്തരക്കാരെ കല്ലെറിഞ്ഞു കൊല്ലാനോ പൊതുസ്ഥലത്ത് ചാട്ടവാർ കൊണ്ട് അടിക്കാനോ ആണ് തീരുമാനമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.