ഇന്തോനേഷ്യയിൽ ഫുടബോൾ മത്സരത്തിനിടയിൽ നടന്ന സംഘർഷത്തിൽ 129 ഓളം പേർ കൊല്ലപ്പെട്ടു. ലംഗിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ അരേമ എഫ്സിയും പെര്‍സെബയ സുരബായയും തമ്മിലുള്ള മത്സരത്തിനുശേഷമാണ് സംഭവം. മത്സരത്തിൽ സുരബായ അരേമ എഫ്സിയോട് രണ്ടിനെതിരെ മൂന്നു ഗോളിന് വിജയിച്ചു. തുടർന്ന് ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടുകയും ഇത് സംഘർഷത്തിലേക്ക് നയിക്കുകയും ആയിരുന്നു.
സംഘർഷം മൂർച്ഛിച്ചതോടെ പോലീസ് സ്റ്റേഡിയത്തിൽ കണ്ണീർവാതകം പ്രയോഗിച്ചു. ഇതോടെ കാണികളെല്ലാം സ്റ്റേഡിയത്തിനു പുറത്തേക്ക് പോകാൻ ശ്രമിച്ചു. ഈ സമയത്തുണ്ടായ തിക്കിലും തിരിക്കിലുമാണ് നിരവധിപേർക്ക് ജീവൻ നഷ്ടമായത്. മുപ്പത്തിനാലോളം പേർക്ക് സ്റ്റേഡിയത്തിനകത്ത് വെച്ചു തന്നെ മരണം സംഭവിച്ചെന്നാണ് ലഭിക്കുന്ന വിവരം. ശേഷിക്കുന്നവർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. നൂറോളം പേർ ഇപ്പോഴും ചികിത്സയിലാണ്.