ചൈനയിൽ സൈനിക അട്ടിമറിയെന്നും പ്രസിഡന്റ് ഷി ജിൻ പിങ് വീട്ടുതടങ്കലിലെന്നുമുള്ള കുപ്രചരണങ്ങളെ തകർത്തുകൊണ്ട് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ഇന്ന് പൊതുവേദിയിലെത്തി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മഹത്തായ നേട്ടങ്ങളെ ചൂണ്ടിക്കാട്ടിയുള്ള ഒരു പ്രദർശനം സന്ദർശിക്കുകയിരുന്നു അദ്ദേഹം. സെപ്റ്റംബർ 16 ന് ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം ആദ്യമായാണ് ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്.
ചൈനീസ് സ്വഭാവസവിശേഷതകളുള്ള സോഷ്യലിസത്തിൻ്റെ ഒരു പുതിയ വിജയത്തിലേക്ക് ദൃഢനിശ്ചയത്തോടെ മുന്നേറാനുള്ള യോജിച്ച ശ്രമങ്ങൾക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. ഡൈനാമിക് സീറോ കൊവിഡ് പോളിസി പ്രകാരം വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർക്കുള്ള ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റൈനും തുടർന്ന് മൂന്ന് ദിവസത്തെ ഹോം സ്റ്റേയും കാരണമാണ് ഒന്നര ആഴ്ചയോളം ഇദ്ദേഹത്തെ കാണാതായതെന്നാണ് വ്യക്തമാകുന്നത്.
പ്രസിഡന്റിൻ്റെ അഭാവത്തിൽ ചൈനയിൽ സൈനിക അട്ടിമറിയാണെന്നും ഷി ജിൻ പിങ് വീട്ടുതടങ്കലിലാണെന്നുമുള്ള വ്യാപകമായ കുപ്രചരണങ്ങളാണ് ലോകത്താകമാനം പരക്കുന്നത്. സമൂഹ മാധ്യമങ്ങൾ വഴിയും മറ്റു പല മുഖ്യധാരാ വലതുപക്ഷ മാധ്യമങ്ങൾ വഴിയും ഈ പ്രചരണം തുടർന്നുകൊണ്ടിരുന്നു സാഹചര്യത്തിലാണ് ഷി ജിൻ പിങ്ങിൻ്റെ
തിരിച്ചുവരവ്.