മതനിരപേക്ഷമായ ഇന്ത്യയിൽ മതമില്ലാത്ത ജീവിതം തിരഞ്ഞെടുക്കുന്നവർ പ്രോത്സാഹനം അർഹിക്കുന്നുണ്ടെന്ന് കേരള ഹൈക്കോടതി. കോളേജ് പ്രവേശനത്തിനായി മതമില്ലാത്ത ജീവിതം തെരഞ്ഞെടുത്ത വിദ്യാര്തഥികള് നല്കിയ ഹര്‍ജി പരിക്കണിക്കവെയാണ് ജസ്റ്റീസ് വി ജി അരുണിന്റെ പരാമർശം. ഒരു പ്രത്യേക മതത്തിലോ സമുദായത്തിന്റെ പെട്ടവരായി മുദ്രകുത്തപ്പെടാൻ മതത്തിൽ താല്പര്യമില്ലാത്ത ഒരു പറ്റം വിദ്യാർത്ഥികളുടെ ബോധപൂർവമായ തീരുമാനമാണ് മതമില്ലാത്ത ജീവിതം നയിക്കുക എന്നത്.
മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ലഭിക്കുന്ന ഇഡബ്ല്യുഎസ് (എക്കണോമിക്കലി വീക്കർ സെക്ഷൻസ്) സംവരണം കോളേജ് പ്രവേശനത്തിന് തങ്ങള്‍ക്കും ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് മതരഹിതരായ വിദ്യാര്‍ത്ഥികള്‍ ഹര്‍ജി നല്‍കിയത്. ഇഡബ്ല്യുഎസില്‍പ്പെട്ട മതമില്ലാത്തവരെയും പട്ടികയില്‍ ഉള്‍പ്പെടത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഓഗസ്റ്റ് പന്ത്രണ്ട് വെള്ളിയാഴ്ചയാണ് കേസിന്റെ വിധി.