ഓണകിറ്റുകകളുടെ പാക്കിങ് അവസാന ഘട്ടത്തിലെന്ന് ഭഷ്യ മന്ത്രി ജി ആർ അനിൽ. ഓണത്തിന് പതിനാല് ഇനങ്ങളടങ്ങിയ ഓണകിറ്റ് വിതരണം ചെയ്യുമെന്ന് നേരത്തെ സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ട ഉത്പന്നങ്ങളും പാക്കിങ്ങുമാണ് ഇത്തവണത്തെ ഓണകിറ്റിലുള്ളതെന്ന് മന്ത്രി പറഞ്ഞു.
ഇത്തവണ കിറ്റില്‍ വെളിച്ചെണ്ണ ഉണ്ടാവില്ല. വെളിച്ചെണ്ണ പ്രത്യേകമായി റേഷന്‍ ഷോപ്പ് വഴി ലഭ്യമാക്കും. വെളിച്ചെണ്ണ പൊട്ടിയൊഴുകി കിറ്റ് നാശമാകാതിരിക്കാനാണിത്. ചിങ്ങം ഒന്നിന് ശേഷം കിറ്റ് കൊടുത്തു തുടങ്ങും. ആദ്യം അന്ത്യോദയ കാര്‍ഡുടമകള്‍ക്കാണ് കിറ്റ് ലഭ്യമാക്കുക. പിന്നീട് പി.എച്ച്.എച്ച് കാര്‍ഡ് ഉടമകള്‍ക്കും ശേഷം നീല, വെള്ള കാര്‍ഡുകാര്‍ക്കും ലഭിക്കും. നിശ്ചിത തീയതിക്കകം കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഏറ്റവുമൊടുവില്‍ നാല് ദിവസം കിറ്റ് വാങ്ങാന്‍ വേണ്ടി അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൊറോണ കാലത്ത് ആരംഭിച്ച കിറ്റ് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയേ ഉണ്ടാകൂ എന്നായിരുന്നു പ്രതിപക്ഷ പാർട്ടികൾ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ രണ്ടാമതും ഭരണം കിട്ടിയ ശേഷവും കിറ്റ് കൊടുത്തത് സർക്കാരിന്റെ പ്രതിശ്ചായ വർദ്ധിപ്പിക്കുന്നു.