ബിഹാറിൽ ജെഡിയു എൻഡിഎ സഖ്യം ഉപേക്ഷിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ ജനതാദൾ യുണൈറ്റഡ് പാർട്ടി എംപിമാരുടേയും എംഎൽഎമാരുടേയും നിർണ്ണായക നേതൃയോഗം ഇന്ന് വിളിച്ചുചേർക്കും. യോഗത്തിൽ നിതീഷ് കുമാർ പാർട്ടി നിലപാട് വ്യക്തമാക്കും എന്നാണ് സൂചന.
ബിജെപി ബന്ധം ഉപേക്ഷിച്ച് എത്തുകയാണെങ്കിൽ നിതീഷ് കുമാറുമായി സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന് ആർജെഡി വ്യക്തമാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചുചേർത്ത ബിജെപി സാഹചര്യങ്ങൾ വിലയിരുത്തി. ഇതിനിടെ ഞായറാഴ്ച രാത്രി നിതീഷ് കുമാർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും ആർജെഡി നേതാവ് തേജസ്വി യാദവുമായും ഫോണിൽ ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.