മുംബൈ: ഫോമിലല്ലാത്ത മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ ഒഴിവാക്കിക്കൊണ്ട് വെസ്റ്റ്ഇൻഡീസിനെതിരായ ടി20 ടീമിനെ ബി സി സി ഐ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ നയിക്കുന്ന ടീമിലേക്ക് ലോകേഷ് രാഹുലും, കുൽദീപ് യാദവും തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 കളിച്ച സഞ്ജു സാംസണും ടീമിൽ ഇടമില്ല. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഈ മാസം 29നാണ് ആരംഭിക്കുന്നത്.
ടീം ഇങ്ങനെ: രോഹിത് ശർമ്മ( നായകൻ) ഇഷൻ കിഷൻ, ലോകേഷ് രാഹുൽ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്, റിഷബ് പന്ത്, ഹാർദിക് പാണ്ഡ്യ, രവിന്ദ്ര ജഡേജ, അക്സർ പട്ടേൽ, രവിചന്ദ്ര അശ്വിൻ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, അർഷദീപ് സിങ്.