കേരളത്തിൽ ചന്ദ്രഹാസമിളക്കി നടന്ന ബിജെപി , പോയവാരം മലയാളിക്കുമുന്നിൽ വെളിപ്പെട്ടിരിക്കുന്നത് എങ്ങനെ… വളരെ പ്രധാനപ്പെട്ട ചോദ്യവും നേരനുഭവത്തിലൂടെ ഉത്തരവും നമുക്കുമുന്നിലുണ്ട്.
കുഴൽ ബിജെപി എന്ന നിലയിയും ലോകത്തിലേറ്റവും സന്തോഷത്തോടെ ജീവിക്കുന്ന ലക്ഷദ്വീപിലെ സഹോദരങ്ങൾ തീവ്രവാദികളെന്നു പറഞ്ഞും
ബിജെപി അതിന്റെ യഥാർത്ഥ മുഖം മലയാളിക്കുമുന്നിൽ കാണിച്ചിരിക്കുന്നു. കോടിക്കണക്കിന് കുഴൽപണം ഇങ്ങോട്ടെത്തിക്കാനുള്ള സംവിധാനങ്ങൾ റെഡിയാക്കിവച്ചാണ് 35 സീറ്റ് പിടിച്ച് തങ്ങൾ അധികാരത്തിലെത്താൻ പോകയാണെന്ന് കേ സുരേന്ദ്രൻ കേരളത്തിൽ പ്രഖ്യാപിച്ചിരുന്നത്.. ആ പാർടിയുടെ സംസ്ഥാന നേതാക്കൾ ആകെ പ്രതിക്കൂട്ടിലാണ്. 400 കോടി രൂപ എത്തിയെന്നും അതിൽ 156 കോടി രൂപ മാത്രമെ ചെലവഴിച്ചുള്ളൂ എന്നും ബാക്കി 244 കോടി രൂപ മൂന്നംഗ നേതാക്കൾ തട്ടിയെന്നുമുള്ള സൂചനകൾ പുറത്തുവരുന്നു. എന്തൊരു പാർടിയാണല്ലേ. ഒരു എംഎൽഎയെ പോലും കിട്ടാത്ത കേരളത്തിൽ 400 കോടി ഒഴുക്കിയെങ്കിൽ രാജ്യം മുഴുക്കെ തെരഞ്ഞെടുപ്പുകൾക്ക് മാത്രം ചെലവഴിക്കുന്ന തുക എത്ര കോടാനുകോടി ആയിരിക്കും. വിശ്വാസത്തെയും മതത്തെയും ചൂഷണം ചെയ്ത് രാജ്യം കൊള്ളയടിക്കുന്ന ഈ പാർട്ടിയുടെ നേർചിത്രമാണ് മലയാളി കൺമുന്നിൽ കണ്ടുകൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ വച്ച് കേരളത്തെ താരതമ്യം ചെയ്യുകയും കേരളം പോലെ മോശപ്പെട്ടൊരു നാട് ലോകത്തില്ലായെന്ന് പരസ്യമായ പറയുകയും ചെയ്യുന്ന സംഘിനേതാക്കളുടെ മനോനില എന്തെന്ന് നമുക്ക് പലപ്പൊഴും സംശയിക്കേണ്ടിവന്നിട്ടുണ്ട്.
ഇത്തരക്കാർ കേരളത്തിൽ നിന്നുകൊണ്ട് ലക്ഷദ്വീപിനെ പറയുന്ന അപവാദങ്ങൾ അത്ഭുതമുള്ളതല്ല. എന്നാൽ കേരളത്തെ പോറ്റമ്മയായി കാണുന്ന പാവങ്ങളായ ഒരുപറ്റം മനുഷ്യർ ഞെട്ടിത്തരിച്ച് നിൽകുകയാണ്. ഞങ്ങൾ തീവ്രവാദികളെന്ന് പറയാൻ മലയാളികൾക്കെങ്ങനെ കഴിഞ്ഞു എന്ന്. ഗോത്രവംശത്തിൽപെട്ട ദ്വീപസമൂഹത്തെ പുഴുക്കൾക്ക് തുല്യമാക്കി ടൂറിസവും മതാധിപത്യവും നടപ്പിലാക്കാനുള്ള ഹീനമായ ദൗത്യവുമായിട്ടാണ് അമിത് ഷായും മോദിയും തങ്ങളുടെ ത്രാസിൽ തന്നെയുള്ള പ്രഭുൽ കോഡ പട്ടേലിനെ ലക്ഷദ്വീപിലയച്ചത്. കുഴൽ ബിജെപിയെയും ഫാസിസ്റ്റ് ബിജെപിയെയും രാഷ്ട്രീയ ഔന്നത്യമുള്ള മലയാളിക്ക് പച്ചയായി ഇനിയും മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ഗതികേടായിപ്പോവും.