എ കെ ജി സെൻ്റര്‍ ആക്രമണക്കേസില്‍ ഒരാളെ കൂടി പ്രതി ചേര്‍ത്തു പോലീസ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും കേസിലെ പ്രതിയുമായ സുഹൈല്‍ ഷാജഹാൻ്റെ ഡ്രൈവര്‍ സുബീഷിനെയാണ് പ്രതി ചേര്‍ത്തത്. ഇതോടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ എണ്ണം നാലായി. സുബീഷിൻ്റെ ഉടമസ്ഥതയിലുള്ള ഡിയോ സ്കൂട്ടറിലെത്തിയാണ് ഒന്നാം പ്രതിയായ ജിതിന് ആക്രമണം നടത്തിയത്.
ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് പൊലീസിൻ്റെ നിഗമനം. നേരത്തെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ സുഹൈല്‍ ഷാജഹാന്, ആറ്റിപ്രയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തക നവ്യ ടി എന്നിവരെയും പ്രതി ചേര്‍ത്തിരുന്നു. മൂന്ന് പേരും ഒളിവിലായതിനാല്‍ ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
പ്രതികള്‍ സുധാകരൻ്റെ ‘കുട്ടികള്‍’ തന്നെ; ആക്രമണം ഉന്നതരുടെ അറിവോടെയാണെന്ന് സംശയം ബലപ്പെടുന്നു