തമിഴ്നാട് ദിണ്ഡിഗലില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസില്‍ പാര്‍ട്ടിയുടെ അഭിവൃദ്ധിക്കായി പശുവിനെ കൊന്ന് ഓഫീസില്‍ കുഴിച്ചിട്ടെന്ന് ആരോപണം.ദുര്‍മന്ത്രവാദത്തിൻ്റെ ഭാഗമായാണ് പശുവിനെ കൊന്ന് കുഴിച്ചിട്ടതെന്നും പാര്‍ട്ടിയുടെ അഭിവൃദ്ധിക്കായാണ് ഇത് ചെയ്തതെന്നും ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിൻ്റെ ഉടമ രാജാ മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഉടമ പറഞ്ഞു.
ദിണ്ഡിഗല്ലിലെ മുനിസിപ്പില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്താണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടം സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടില്‍ നിന്നാണ് പശുക്കിടാവിൻ്റെ ജഡം കണ്ടെത്തിയത്.
എന്നാല്‍ ആരോപണം കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചു. ഡിസിസി ഓഫീസ് ഡ്രൈവറായ സുബ്രഹ്മണിയുടെ രോഗം വന്ന് ചത്ത പശുക്കുട്ടിയെ ഓഫീസ് പരിസരത്ത് മറവ് ചെയ്തതാണെന്നാണ് ഡിസിസി അധ്യക്ഷന്‍ മണികണ്ഠൻ്റെ വിശദീകരണം. സംഭവത്തില്‍ പൊലീസും റവന്യൂ വകുപ്പും അന്വേഷണം ആരംഭിച്ചു.