പീഡനപരാതിയെത്തുടര്‍ന്ന് ഒളിവില്‍പ്പോയ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി ന്യായീകരണ പോസ്റ്റുമായി എഫ് ബിയില്‍ പ്രത്യക്ഷപ്പെട്ടത് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക്. തന്റെ അനൗദ്യോഗിക അക്കൗണ്ടിലൂടെയാണ് നിരപരാധിയാണെന്ന് അവകാശപ്പെട്ട് എംഎല്‍എ പോസ്റ്റിട്ടത്. പരാതി നല്കിയ യുവതിയെ ക്രിമിനല്‍ എന്ന് ആക്ഷേപിച്ചുകൊണ്ടുകൂടിയാണ് എംഎല്‍എ പോസ്റ്റിട്ടിരിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ അധികം ആരും സജീവമല്ലാത്ത പുലര്‍ച്ചെ മൂന്ന് മണി സമയത്ത് നിരപരാധിയാണെന്ന് പോസ്റ്റിടുകയും വിഷയത്തില്‍ ഇതേവരെ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട് പ്രതികരിക്കാനും തയ്യാറാകാത്ത എല്‍ദോസ് കുന്നപ്പിള്ളിയുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനവും പരിഹാസവുമാണ് ഉയര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസ് അണികള്‍ പോലും എംഎല്‍എയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
‘എൻ്റെ അഭിപ്രായത്തില്‍ ചേട്ടന് ആളൂര്‍ വക്കീലിനെ വെക്കുന്നത് ആവും നല്ലത്… അയാള്‍ ആണ് ഇന്ന് എല്ലാ ക്രിമിനലുകള്‍ക്കും വേണ്ടി വാദിക്കുന്നത്’ എന്നാണ് ഒരു കമന്റ്
ഒളിവിലിരിക്കുന്ന എംഎല്‍എയെ പരിഹസിച്ചുകൊണ്ടാണ് കുമാര്‍ മറ്റത്തൂര്‍ എന്ന പ്രൊഫൈലിൻ്റെ ട്രോള്‍
ഒരാള്‍ക്കെതിരെ ഒരാരോപണം വന്നാല്‍ അത് തെറ്റാണെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത അയാള്‍ക്കാണെന്ന തത്വം മുന്നോട്ട് വച്ച മഹാനല്ലേ? അപ്പൊ ”നിയമ വിരുദ്ധമായ തെറ്റ്” ചെയ്തിട്ടില്ലെങ്കില്‍ അതിനുള്ള തെളിവ് തരൂ. എന്ന് വ്യക്തമാക്കിക്കൊണ്ട് എല്‍ദോസ് കുന്നപ്പിള്ളിയുടെ പഴയ കമന്റ് സഹിതമാണ് ഒരു പ്രൊഫൈലില്‍ നിന്ന് മറുപടി വന്നിരിക്കുന്നത്.
പോലീസ് തരുന്ന ചോക്ലേറ്റ് കഴിക്കാതെ നോക്കണേ കുട്ടി, എത്രയും വേഗം കീഴടങ്ങാന്‍ നോക്ക്, തികച്ചും നിയമ വിധേയമായി ഒരു സ്ത്രീയെ പീഡിപ്പിച്ചു പോയതിന് പ്രായശ്ചിത്തമായി 30 ലക്ഷം രൂപ കൊടുക്കാന്‍ തയ്യാറായ അങ്ങയുടെ ആ വലിയ മനസ്സ് കാണാതെ, അങ്ങയെ കുറ്റപ്പെടുത്തുന്നവര്‍ ഇന്നല്ലെങ്കില്‍ നാളെ തിരുത്തേണ്ടി വരും, നാട്ടുകാരോട് ഇതെൻ്റെ ഭാര്യയാണെന്ന് പറഞ്ഞത് നിയമപരമാണോ? ഭാര്യയാണെങ്കില്‍ മര്‍ദിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടോ?വഞ്ചകാ നിനക്കെന്തു കൊഞ്ചലാണിപ്പോഴും? കെ പി സി സി ഒപ്പമുണ്ട്, പാതിരസമയത്താണോ പെരുമ്പാവൂരിലെ വോട്ടര്‍മാരോട് പ്രതികരിക്കുന്നത് , ഇങ്ങനെ നിരവധി വിമര്‍ശനങ്ങളും പരിഹാസങ്ങളും കൊണ്ട് എംഎല്‍എയുടെ കമന്റ് ബോക്സ് നിറയ്ക്കുകയാണ് സോഷ്യല്‍ മീഡിയ.
നിയമ വിരുദ്ധമായ ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് ഞാന്‍ അനുസരിക്കും. ക്രിമിനലുകള്‍ക്ക് ജന്‍ഡര്‍ വിത്യാസമില്ല എന്ന് മനസിലാക്കു. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല.. ഞാന്‍ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല. സത്യസന്ധമായി സത്യസന്ധര്‍ മാത്രം പ്രതികരിക്കു. ഇത്ര വരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരു പാട് പേര് ജനിച്ചു മരിച്ച ഈ മണ്ണില്‍ ഞാന്‍ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിന്തുണച്ചവര്ക്കും പിന്തുണ പിന്‍വലിച്ചവര്‍ക്കും സര്‍വ്വോപരി സര്‍വ്വ ശക്തനും നന്ദി. എന്നായിരുന്നു എംഎല്‍എയുടെ എഫ് ബി പോസ്റ്റ്.