മസ്കറ്റില്‍ അന്തരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധുക്കളോട് പണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനാ നേതാവാണ് തിരുവനന്തപുരം വെമ്പായം നെടുവേലി താന്നിവിള ശിവമന്ദിരത്തില്‍ എസ് വിക്രമന് നായരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധുക്കളുമായി വിലപേശല്‍ നടത്തിയത്.
സെപ്തംബര്‍ 27ന് ജോലിക്കിടെ ശ്വാസതടസ്സമുണ്ടായതിനെത്തുടര്ന്നാണ് വിക്രമന് നായര്‍ മരിച്ചത്. വിവരമറിഞ്ഞ ബന്ധുക്കള്‍ എംബസിയുമായി ബന്ധപ്പെട്ടു. ഇതിനിടെ കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനാ നേതാവാണെന്നു പരിചയപ്പെടുത്തി ജമാല്‍ എന്നയാള്‍ വിക്രമന് നായരുടെ മകന് വിശാഖിനെ ഫോണ്‍ചെയ്ത് പണം ആവശ്യപ്പെടുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ മൂന്നു ലക്ഷം രൂപ വേണമെന്നായിരുന്നു ആവശ്യം. വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇയാള്‍ മസ്കത്തില് മൃതദേഹം സംസ്കരിക്കാമെന്നായി. സംസ്കരിച്ച ശേഷം ചിതാഭസ്മം നാട്ടില്‍ എത്തിക്കാന്‍ അമ്പതിനായിരം രൂപയും ആവശ്യപ്പെട്ടു.
ഒടുവില്‍ സഹായത്തിനായി കുടുംബം സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കാര്ത്തികേയന് നായരെ ബന്ധപ്പെട്ടു. സിപിഎം പ്രദേശിക നേതൃത്വത്തിൻ്റെ ഇടപെടലിനെ തുടര്‍ന്ന് നോര്‍ക്കയും മസ്കത്ത് കൈരളി പ്രവാസി സംഘവും ചെലവില്ലാതെ മൃതദേഹം നാട്ടിലെത്തിക്കും.