ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി പരിഹസിച്ച് കോന്നി എം. എല്‍. എ. കെ യു ജനീഷ്കുമാര്‍. നിവര്ത്തിയിട്ടാല് കേന്ദ്രസഹമന്ത്രിക്ക് കിടക്കാനുള്ള കട്ടില്, മടക്കിവച്ചാല്‍ ബിജെപി സംസ്ഥാന പ്രസിഡണ്ടിന് ഇരിക്കാനുള്ള കസേരയുമായി മാറുന്ന ബിജെപിയുടെ സോഫാ കം ബെഡ് ആയി ഗവര്‍ണര്‍ മാറിയെന്ന് ജനീഷ് കുമാര്‍ പരിഹസിച്ചു.
ഉപരാഷ്ട്രപതി പദവി ചാടിപ്പിടിക്കാന്‍ പറ്റാത്തതുകൊണ്ട് വടക്കുനിന്ന് ഒരു രാജ്യസഭ സീറ്റും അതുവഴി കേന്ദ്ര മന്ത്രി പദവിയും തരപ്പെടുത്തുകയാണ് ഖാന് സാഹിബിൻ്റെ വരുംകാല ലക്ഷ്യം എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അതിന് വേണ്ടി തറ്റുടുക്കാനോ കച്ച മെഴുകാനോ കളരിത്തറ കഴുകാനോ ഒക്കെ ന്യായമായും അദ്ദേഹത്തിന് അവകാശം ഉണ്ട്. പക്ഷേ അതിന് വേണ്ടി ഇരിക്കുന്ന ഗവര്‍ണര്‍ പദവിയുടെ അന്തസ് ഇല്ലാതാക്കരുതെന്നും ജനീഷ്കുമാര്‍ തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.