ദോഹ: ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസെമ ഖത്തർ ലോകകപ്പ് കളിക്കില്ല. ഇടത് തുടയിലുണ്ടായ പരിക്കിനെ തുടർന്നാണ് പിന്മാറ്റം. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യം സ്ഥിരീകരിച്ചു. പരിശീലനത്തിനിടെയേറ്റ് പരിക്കാണ് ബെൻസേമയ്ക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയ്ക്ക് ശേഷം വെറ്ററൻ താരത്തിന് കളിക്കാൻ കഴിയില്ലെന്ന് അസോസിയേഷൻ പുറത്തുവിടുകയായിരുന്നു. നിലവിലെ ബലൻ ഡി ഓർ ജേതാവ് കൂടിയായ ബെൻസേമയുടെ അഭാവം ടീമിന് കനത്ത തിരിച്ചടിയാണെന്ന് ഫ്രഞ്ച് ടീം മാനേജർ ദിദിയർ ദെഷാം വ്യക്തമാക്കി.
‘എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും പിൻമാറിയിട്ടില്ല, പക്ഷേ ഇന്ന് എനിക്ക് എൻ്റെ ടീമിനെ കുറിച്ച് ചിന്തിച്ചേ മതിയാകൂ. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ എൻ്റെ സ്ഥാനം മറ്റൊരാൾക്ക് നൽകണം’- ബെൻസെമ പറഞ്ഞു.