അഡ്ലെയ്ഡ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 169 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്താ ഇന്ത്യ നിശ്ചിത ഓവറിൽ 6 നഷ്ടത്തിൽ 168 റൺസ് എടുത്തു. ഇന്ത്യക്കായി വിരാട് കോഹ്ലി 40 പന്തിൽ 50 റൺസും ഹർദിക് പാണ്ഡ്യ 33 പന്തിൽ 63 റൺസും നേടി.
ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ കെ.എല്‍ രാഹുലിനെ (5) നഷ്ടമായി. ക്രിസ് വോക്സിനായിരുന്നു വിക്കറ്റ്. പിന്നാലെ രോഹിത്തും കോലിയും ചേര്‍ന്ന് സ്കോര്‍ 56 വരെയെത്തിച്ചെങ്കിലും സ്കോറിങ് വേഗം കുറവായിരുന്നു. പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. 28 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത രോഹിത്തിനെ ഒമ്പതാം ഓവറില്‍ ക്രിസ് ജോര്‍ദാന്‍ പുറത്താക്കി. പിന്നീടെത്തിയ സൂപർ താരം സൂര്യകുമാര്‍ യാദവ് 14 റണ്‍സ് മാത്രമെടുത്ത് പുറത്തായതോടെ ഇന്ത്യ പതറി. നാലാം വിക്കറ്റില്‍ കോലിക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യയെത്തിയതോടെയാണ് ഇന്ത്യന്‍ സ്കോര്‍ അല്പം വേഗത്തിലായത്. ഇരുവരും ചേർന്ന് 61 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിൽ കൂട്ടിചേർത്തത്. കോലി 40 പന്തിൽ ഒരു സിക്സും നാല് ഫോറുമടക്കം 50 റണ്‍സടുത്തു. 18-ാം ഓവറില്‍ കോലി മടങ്ങിയതിനു പിന്നാലെ തകര്‍ത്തടിച്ച പാണ്ഡ്യയാണ് സ്കോര്‍ 150 കടത്തിയത്. പാണ്ഡ്യ 33 പന്തില്‍ അഞ്ച് സിക്സും നാല് ബൗണ്ടറിയുമടക്കം 63 റണ്‍സടുത്തു. ഋഷഭ് പന്ത് ആറ് റണ്‍സെടുത്ത് പുറത്തായി.
ക്രിസ് ജോര്‍ദാന്‍ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് എടുത്തപ്പോൾ. ക്രിസ് വോക്സ്, ആദില്‍ റഷീദ് ഓരോ വിക്കറ്റും വീഴ്ത്തി.