മുംബൈ: ന്യൂസിലൻഡിനെതിരായ ടി20, ഏകദിന പരമ്പരകൾക്കും ബംഗ്ലാദേശിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകൾക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ന്യൂസീലൻഡിനെതിരായ ഏകദിന – ട്വന്റി 20 പരമ്പരകൾക്കുള്ള ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടംപിടിച്ചു. പേസർ ഉമ്രാൻ മാലിക്കും ടീമിലേക്ക് തിരിച്ചെത്തി. ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി തിങ്കളാഴ്ചയാണ് ടീമിനെ പ്രഖ്യാപിച്ചത്. ടി20 ലോകകപ്പിന് ശേഷമാണ് ഇന്ത്യ ന്യൂസിലൻഡ് പരമ്പര ആരംഭിക്കുക. ഇരുടീമുകളും തമ്മിൽ മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങൾ നടക്കും. ഡിസംബറിൽ ഇന്ത്യ-ബംഗ്ലാദേശ് പര്യടനം നടക്കും. മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റ് മത്സരവും അടങ്ങുന്നതാണ് പരമ്പര.
ന്യൂസീലൻഡിനെതിരേ ട്വന്റി 20 ടീമിനെ ഹാർദിക് പാണ്ഡ്യയാണ് നയിക്കുന്നത്. ഏകദിന പരമ്പരയിൽ ശിഖർ ധവാനും ഇന്ത്യയെ നയിക്കും. ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ. രോഹിത് ശർമ, വിരാട് കോലി, കെ.എൽ.രാഹുൽ, ദിനേഷ് കാർത്തിക്, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയവർക്ക് പരമ്പരയിൽ വിശ്രമം അനുവദിച്ചു. ലോകകപ്പ് ഫൈനലിനു ശേഷം അഞ്ചു ദിവസം കഴിഞ്ഞ് നവംബർ 18-ന് വെല്ലിങ്ടണിലാണ് പരമ്പരയിലെ ആദ്യ മത്സരം. 20-ന് മൗണ്ട് മൗംഗാനുയിയിൽ രണ്ടാം മത്സരവും 22-ന് നേപ്പിയറിൽ മൂന്നാം മത്സരവും നടക്കും.
ന്യൂസിലൻഡിനെതിരായ ടി20ക്കുള്ള ടീം ഇന്ത്യ: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറും), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (WK), വാഷിംഗ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്.
ന്യൂസിലൻഡിനെതിരായ ഏകദിനത്തിനുള്ള ടീം ഇന്ത്യ: ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (ഡബ്ല്യുകെ), വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ അഹമ്മദ്, ഷഹബാസ് താക്കൂർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ദീപക് ചാഹർ, കുൽദീപ് സെൻ, ഉമ്രാൻ മാലിക്.
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ രോഹിത്, കോലി മടങ്ങിയെത്തും ബംഗ്ലാദേശിനെതിരായി മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും കളിക്കും. ടീമിനെ രോഹിത് ശർമ നയിക്കും. കെ.എൽ രാഹുലാണ് വൈസ് ക്യാപ്റ്റൻ. ഡിസംബറിലാകും ടൂർണമെന്റ്. ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. അതേസമയം ബംഗ്ലാദേശ് പര്യടനത്തിൽ രവീന്ദ്ര ജഡേജ ടീമിൽ തിരിച്ചെത്തും. പരുക്ക് മൂലം സെപ്തംബറിൽ നടന്ന ഏഷ്യാ കപ്പ് മുതൽ ജഡേജ ടീമിന് പുറത്തായിരുന്നു. രജത് പാട്ടിദാറിനും ഏകദിന ടീമിൽ അവസരം ലഭിച്ചിട്ടുണ്ട്.
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, വിരാട് കോഹ്‌ലി, രജത് പാട്ടീദാർ, ശ്രേയസ് അയ്യർ, രാഹുൽ ത്രിപാഠി, ഋഷഭ് പന്ത് (വിക്കറ്റ്), ഇഷാൻ കിഷൻ (വിക്കറ്റ്), രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ദീപക് ചാഹർ, യാഷ് ദയാൽ.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ചേതേശ്വര് പൂജാര, വിരാട് കോലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (ഡബ്ല്യുകെ), കെ എസ് ഭരത് (ഡബ്ല്യുകെ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഷാർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.