ദില്ലി: ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മഴ കാരണം മത്സരം വൈകിയാണ് തുടങ്ങുന്നത്. ഇന്ത്യൻ ടീമിൽ മാറ്റമില്ല. അതേസമയം മൂന്ന് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്കയുടെ ടീം കളത്തിലിറങ്ങിയിരിക്കുന്നത്. കേശവ് മഹാരാജും അസുഖബാധിതനായതിനാൽ ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയെ ദില്ലി ഏകദിനത്തിൽ നയിക്കുന്നത്. നിലവിൽ പരമ്പരയിൽ ഇരു ടീമുകളും 1-1ന് സമനിലയിലാണ്. ഈ മത്സരം ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.
ഇന്ത്യ: ശിഖർ ധവാൻ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (WK), വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ.
ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക് (WK), യെനെമാൻ മലാൻ, റീസ ഹെൻഡ്രിക്സ്, എയ്ഡൻ മാർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ (c), മാർക്കോ ജാൻസൻ, ആൻഡിലെ ഫെഹ്ലുക്വായോ, ജോൺ ഫോർച്യൂയിൻ, ലുങ്കി എൻഗിഡി, എൻറിക് നോർട്ട്ജെ.