തിരുവനന്തപുരം: ഇന്ത്യ ദക്ഷിണാഫ്രിക്ക ടി-20 ക്രിക്കറ്റിൻ്റെ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ അതിവേഗം വിറ്റുതീരുന്നു. 1500 രൂപയുടെ ടിക്കറ്റുകൾ ഇനി ശേഷിക്കുന്നത് 5000 മാത്രം. രണ്ട് ദിവസത്തിനുള്ളിൽ 15,929 ടിക്കറ്റാണ് ആകെ വിറ്റത്. വിദ്യാർഥികൾക്ക് 750 രൂപയാണ് ടിക്കറ്റ് നിരക്ക്. പവിലിയന് 2750, കെസിഎ ഗ്രാൻഡ് സ്റ്റാൻഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ വഴിയും ടിക്കറ്റ് എടുക്കാൻ കഴിയും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 28നാണ് മത്സരം. ഇരുടീമും 26ന് എത്തും.
പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. രണ്ടാം ടി-20 മത്സരത്തിന് ഗുവാഹട്ടിയും മൂന്നാം ടി-20 മത്സരത്തിന് ഇൻഡോറും വേദിയാകും. മൂന്ന് ടി-20യും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിൽ ഉള്ളത്. മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ നിരയിൽ ഇടം പിടിച്ചിട്ടില്ല.
ഇന്ത്യൻ ടീം; രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, മൊഹമ്മദ്. ഷമി, ഹർഷൽ പട്ടേൽ, ദീപക് ചാഹർ, ജസ്പ്രീത് ബുംറ.