എസ് സുദീപ്
മൂപ്പിലയ്ക്ക് ജഗതി പറയുമ്പോലെ ആര്‍ത്തി മൂത്ത് പ്രാന്തായതാണ്.
അധികാരത്തോടുള്ള ആര്‍ത്തിയാണ്.
ദല്‍ഹിയെ ഏതു വിധേനയും പ്രീണിപ്പിച്ച് കൂടുതല്‍ ഉയര്‍ന്ന പദവിയിലെത്താനുള്ള ആര്‍ത്തി.
മൂപ്പിലാനേ,
നിയമത്തില്‍ പല വകുപ്പുകളും ഉണ്ട്.
മെൻ്റല്‍ ഹെല്‍ത്ത് കെയര്‍ ആക്റ്റ് എന്നൊരു നിയമം മൂപ്പില കേട്ടിട്ടുണ്ടോ?
ഇല്ലെങ്കില്‍ കേള്‍ക്കണം.
മാനസിക രോഗം ഉള്ള, ചികിത്സക്കപ്പെടാത്ത ഏതൊരുത്തനെയും ലോക്കല്‍ മജിസ്‌ട്രേറ്റിൻ്റെമുമ്പില്‍ ഹാജരാക്കാനുള്ള ബാദ്ധ്യത ലോക്കല്‍ പൊലീസിനുണ്ട്.
അയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും വേണ്ട ചികിത്സ കിട്ടുന്നില്ലെന്നും ബോദ്ധ്യമാകുന്ന മജിസ്‌ട്രേറ്റിന് അയാളെ മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിലെത്തിക്കാന്‍ ഉത്തരവിടാം.
മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്റ്റിൻ്റെ പരിധിയില്‍ നിന്ന് ഒരു മൂപ്പിലാനെയും ഒഴിവാക്കിയിട്ടില്ല.
നിയമം നടപ്പാക്കാന്‍ ലോക്കല്‍ ഇന്‍സ്‌പെക്ടറും മജിസ്‌ട്രേറ്റും മാത്രം വിചാരിച്ചാല്‍ മതി.
മൂപ്പിലയ്ക്കു പ്രാന്താണ്.
പൊതുശല്യമാണ്.
എത്രയും പെട്ടെന്ന് ചികിത്സയ്ക്കു വിധേയനാക്കണം.
പണ്ട് മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്റ്റില്ലാത്ത കാലത്ത് ഒരു ദിവാന് പേ പിടിച്ചിരുന്നു.
വൈദ്യം പഠിക്കാത്ത ഒരു അപ്പോത്തിക്കിരി ദിവാനു വേണ്ട ചികിത്സയും നല്‍കിയിരുന്നു.
ദിവാന്റെ പേര് സര്‍ സി പി.
അപ്പോത്തിക്കിരിയുടെ പേര് മൂപ്പിലയ്ക്ക് അറിയണോ?
ചരിത്രം അറിയാവുന്ന ആരോടെങ്കിലും ചോദിച്ചാല്‍ മതി.
മൂപ്പിലയുടെ സംഘപരിവാറുകാരോടു ചോദിച്ചിട്ടു കാര്യമില്ല. മൂപ്പിലയെപ്പോലെ തന്നെ ബോധവും സാമാന്യബോധവും ചരിത്രബോധവും ഇല്ലാത്ത വെറും വിവരദോഷികളാണ്.
ഇര്‍ഫാന്‍ ഹബീബിനോടു ചോദിച്ചാല്‍ പറഞ്ഞു തരും.
ഹബീബിന്റെ പേരു കേട്ടപ്പോള്‍ തന്നെ മൂപ്പില ഞെട്ടിയോ?
അപ്പോള്‍ ദിവാന് ചികിത്സ നല്‍കിയ അപ്പോത്തിക്കിരിയുടെ പേരു കേട്ടാലോ?
മൂപ്പില ഓടുന്ന വഴിയില്‍ പുല്ലു പോലും കിളിര്‍ക്കില്ല.
ഓ, അപ്പോഴേയ്ക്കും മൂപ്പില പിണങ്ങിയോ?
അല്ലേലും ഈ ദിവാന്മാരിങ്ങനാ…
തൊട്ടാവാടികള്‍!